|
|
|
|
 |
|
|
|
|
|
പ്ലസ് ടു പരീക്ഷയില്‍ നാഷണല്‍ സ്കൂളിന് ചരിത്ര വിജയം : 50 എ പ്ലസ് ജേതാക്കള്‍ |
|
|
 |
|
|
കേരള സ്റ്റേറ്റ് ഹയര്‍ സെക്കണ്ടറി വിഭാഗം പരീക്ഷയില്‍ നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചരിത്ര വിജയം നേടി . ആകെ 290 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 272 പേര് തുടര്‍ പഠനത്തിന് അര്ഹരായിക്കൊണ്ട് സ്കൂള്‍ 94 ശതമാനം വിജയം കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ 50 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയിട്ടുണ്ട്. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരേയും പ്രിന്‍സിപ്പല്‍ മിനി മോഹന്‍ദാസ് ,മാനേജര്‍ രുക്മണി രാമചന്ദ്രന് ,പി ടി എ പ്രസിഡണ്ട് സോണിയ ഗിരി എന്നിവര്‍ അനുമോദിച്ചു. |
|
|
|
|
|
നാഷ്ണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പ്ലാറ്റിനം ജൂബിലി ആരംഭിച്ചു |
|
|
സ്കൂള്‍ വാര്‍ഷികാഘോഷ പരിപാടികള്‍ മുന്സിപ്പാല് വൈസ് ചെയര്മാന് എ ജെ ആന്റണി ഉദ്ഘടാനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ഗോപാലകൃഷ്ണന് അധ്യക്ഷത വഹിച്ചു കൌണ്‍സിലര്‍ കെ.എന്‍.ഗിരീഷ് ,എ.സി.സുരേഷ് ,വി.പി.ആര്.മേനോന് ,വി.എ.ഹരിദാസ് , എ.നരേന്ദ്രന് ,മാനേജര്‍ രുഗ്മണി രാമചന്ദ്രന് ,പി.രമാദേവി,ലിഷ.വി.വി,പ്രധാന അദ്ധ്യാപിക സി.കോമളം.പ്രിന്‍സിപ്പല്‍ സി മിനി, എന്നിവര്‍ പ്രസംഗിച്ചു ,യാത്രയയാപ്പ് സമ്മേളനം വിജി.തമ്പി ഉദ്ഘടാനം ചെയ്തു. എന്‍.രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അദ്ധ്യാപിക എസ്.സുനന്ദ,ലാബ് അസിസ്റ്റന്റ് കെ.ഗോപിനാഥന് എന്നിവരുടെ ഫോട്ടോ അനാശ്ച്ചാതനം ഡി.ഇ.ഓ.കെ.ലളിത നിര്‍വഹിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാ പരിപാടികള്‍ അരങ്ങേറി. |
|
|
 |
ഇരിങ്ങാലക്കുട നാഷ്ണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പുര്‍വ്വ അധ്യാപകരെ ആചരിക്കുന്ന ചടങ്ങായ ആചാര്യ വന്ദനത്തില്‍ പ്രശസ്ഥ ഗായകന് പി.ജയചന്ദ്രന് തന്റെ അധ്യാപകനായ കെ.വി.രാമനാഥന് മാസ്റ്ററെ പൊന്നാട അണിയിച്ചു ആദരിക്കുന്നു. |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|