Phone : HS : 0480 - 2822086, HSS : 0480 - 2821248
  Email : contact@nationalhss.com
 
 
About School
  
     
 

നളചരിതം ആട്ടക്കഥയിലൂടെ വിശ്വപ്രസിദ്ധമായ ഉണ്ണായി വാരിയരുടെ ജന്മനാട് , നാട്യകുലപതി പത്മശ്രീ അമ്മന്നൂര്‍ മാധവ ചാക്യാരുടെ ഈറ്റില്ലം, കൂത്തും കൂടിയാട്ടവും ഉണര്‍ത്തുപാട്ടായി സു•ന്ധ പൂരിതമായി നില്‍ക്കുന്ന ഇരിങ്ങാലക്കുട എന്ന പുണ്യഭൂമിയില്‍ രാജത്വത്തിന്റെ പ്രതാപവും ആത്മീയയുടെ ശാന്തിയും സം•മിക്കുന്ന കൂടല്‍മാണിക്യം ക്ഷേത്രത്തിന രികിലായി സപ്തതിയുടെ നിറവില്‍ നില്‍ക്കുന്ന നാഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ എന്ന സരസ്വതീ ക്ഷേത്രത്തിന്റെ പൊയ്പോയ കാലത്തിലേക്കൊന്നു തിരിഞ്ഞു നോക്കാം-
ഇരിങ്ങാലക്കുടയിലെ ജനങ്ങളുടെ പുരോ•മനത്തിനു വേണ്ടി ആരംഭിച്ചിരുന്ന സംസ്കൃത പാഠശാലയോടൊപ്പം ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ ആരംഭിച്ചു വിദ•്ദ്ധരും പ്ര•ത്ഭരുമായ, വി പി ശ്രീധര മേനോന്‍, സച്ചിദാനന്ദന്‍ തുടങ്ങിയവരുടെ കൈകളിലൂടെ ഈ വിദ്യാലത്തിന്റെ ശൈശവം കടന്നു പോകവെ സ്കൂളിന്റെ ദൈനംദിന ആവശ്യങ്ങള്‍ കൂടി നിര്‍വഹിക്കാന്‍ കഴിയാതെ വന്നു. ഈ സാഹചര്യത്തിലാണ് ശ്രീ വി.കെ. മേനോന്‍ തന്റെ സ്നേഹോദരമായ സഹായ ഹസ്തങ്ങള്‍ ഈ സരസ്വതീ ക്ഷേത്രത്തെ അനു•ഹിക്കാന്‍ എത്തിയത്. ഈ വിദ്യാലയത്തിന്റെ സുവര്‍ണ്ണ ദശയുടെ ആരംഭമായിരുന്നു അത്. 1942 ല്‍ ആദ്യമായി 7)ം ക്ലാസ്സ് പബ്ലിക്ക് പരീക്ഷക്കു കുട്ടികളെ ഇരുത്തി. 1944 ല്‍ ശ്രീ.വി.കെ. മേനോന്‍ സ്കൂള്‍ ഭരണം ഏറ്റെടുത്തു.

ഈ പരിവര്‍ത്തന ദശയില്‍ നിരന്തരവും നിസ്വാര്‍ത്ഥവുമായ പരിശ്രമവും നിര്‍ലോഭമായ സംഭാവനയും കൊണ്ട ് കുന്നും കാടുമായി കിടന്നിരുന്ന സ്കൂള്‍ പറമ്പ് സമനിരപ്പാക്കി വലിയ കെട്ടിടങ്ങള്‍ പണിത് സ്കൂളിന്റെ കാര്യക്ഷമമായ നടത്തിപ്പിനും , സുഭ•വും സുന്ദരവുമായ ഭാവിക്കും വേണ്ടതെല്ലാം സജ്ജമാക്കിയത ഉദാരനും, ബുദ്ധിമാനും നിപുണനും സമ്പന്നനുമായ വട്ടപ്പറമ്പില്‍ കൃഷ്ണന്‍ കുട്ടി മേനോന്‍ അവര്‍കളാണ്.. നാട്ടില്‍ സ്ഥിര താമസമാക്കാന്‍ സാധിക്കാത്തതിനാല്‍ കുറച്ചുകാലം സ്കൂള്‍ ഭരണം അനുജന്‍ വട്ടപ്പറമ്പില്‍ അച്ച്യുത മേനോനെ ഏല്‍പ്പിച്ചു. പിന്നീട് തിരിച്ചുവന്ന് ഭരണഭാരമേറ്റെറ്റുത്തു. ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവായ ശ്രീ വി.പി. ശ്രീധര മേനോന്‍ മാസ്റ്റര്‍, ശ്രീ.എം.ശിവശങ്കര മേനോന്‍ മാസ്റ്റര്‍ , സുപ്രസിദ്ധ ബാലസാഹിത്യകാരന്‍ ശ്രീ.കെ.വി.രാമനാഥന്‍ മാസ്റ്റര്‍, ശ്രീ.ഏന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍, ശ്രീമതി കല്യാണികുട്ടി ടീച്ചര്‍, ശ്രീമതി. ടി. തങ്കം ടീച്ചര്‍ , ശ്രീ അപ്പു മാസ്റ്റര്‍ , ശ്രീമത് റൂബി ടീച്ചര്‍ , ശ്രീമതി പ്രമോദിനി ടീച്ചര്‍, ശ്രീമതി രാധ ടീച്ചര്‍ തുടങ്ങി നിരവധി പ്ര•ത്ഭരായ പ്രധാന അദ്ധ്യാപകരുടെ കരുത്തും ഊര്‍ജവും ആര്‍ജ്ജിച്ച് നാഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ഒരു വടവൃക്ഷം പോലെ നിലകൊള്ളുന്നു.

മൂവ്വായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ വിദ്യാലത്തില്‍ ലൈബ്രറി ലാബോറട്ടറി, ഐ.ടി. ഒരു പാഠ്യവിഷയമാക്കിയതോടെ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നതിന് 20 ഓളം കമ്പ്യൂട്ടര്‍ ഉള്ള 3 ലാബ്, അദ്ധ്യാപകരുടെ മേല്‍ നോട്ടത്തില്‍ ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. പാഠ്യവിഷയങ്ങളിലെന്നപോലെ പഠ്യേതര വിഷയങ്ങളിലും സ്കൂള്‍ അതിന്റെ മഹിമ എല്ലാ കൊല്ലങ്ങളിലും തെളിയിച്ചു കൊണ്ടിരിക്കുന്നു. വിവിധ തരം ക്ലബ്ബുകള്‍, എന്‍.സി.സി. സ്കൌട്ട് ആന്റ് •ഡ്, വിദ്യാരം•ം കലാസാഹിത്യ വേദി, ടൂറിസം ക്ലബ്ബ് ഉച്ചഭക്ഷണ പരിപാടി എന്നിങ്ങനെ വിദ്യാര്‍ത്ഥികളുടെ സര്‍വതോന്മുഖമായ വളര്‍ച്ചക്ക് ഉതകുന്ന വളരെയധികം പ്രവര്‍ത്തനങ്ങള്‍ ഈ സ്കൂളില്‍ നടന്നു വരുന്നു

പൂര്‍വ വിദ്യാര്‍ത്ഥികള്‍,

ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ശ്രീ രാധാകൃഷ്ണന്‍, കാന്‍സര്‍ രോ• •വേഷണ രം•ത്തെ അത്ഭുതം ശ്രീ വി.പി. •ം•ാധരന്‍, 1959 ല്‍ സംസ്ഥാനയുവജനോത്സവത്തിന് കഥകളിയില്‍ ഒന്നാം സ്ഥാനം നേടി ഇപ്പോള്‍ ഡല്‍ഹിയില്‍ നൃത്യ എന്ന നൃത്ത വിദ്യാലയം നടത്തുന്ന •ുരു ജയശങ്കര്‍ മേനോന്‍, ഇളക്കങ്ങള്‍, വിടപറയും മുമ്പേ തുടങ്ങിയ നിരവധി തിളക്കമാര്‍ന്ന ചിത്രങ്ങളുടെ സംവിധായകനായ ശ്രീ മോഹന്‍, ഡോ. ശങ്കര നാരായണന്‍, സം•ീത ലോകത്തെ തന്റെ നൈസര്‍ഗ്ഗികമായ •ാനധാര കൊണ്ട് ആനന്ദ ലഹരിയിലാറാടിച്ച പ്രശസ്ത പിന്നണി •ായകന്‍ ശ്രീ പി. ജയചന്ദ്രന്‍, സുപ്രസിദ്ധ നോവലിസ്റ്റ് ആനന്ദ്, •ാപിനാഥ്. ടി. മേനോന്‍, കപീഷ്, ലുട്ടാപ്പി, മായാവി എന്നീ കഥാപാത്രങ്ങളിലൂടെ ഏവരുടേയും മനസ്സില്‍ മായാത്ത ചിത്രങ്ങള്‍ സൃഷ്ടിച്ച ശ്രീ മോഹന്‍ ദാസ്, ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ ശ്രീ ടി.ആര്‍. പരമേശ്വരന്‍ , ഔദ്യോ•ിക കൃത്യ നിര്‍വ്വഹണത്തില്‍ കാണിച്ച കൃത്യ നിഷ്ഠയാല്‍ പോലീസ് സൂപ്രണ്ടായി വിരമിച്ചതിനു ശേഷം വീണ്ടും ആ പദവിയിലേക്ക് നിയമിക്കപ്പെട്ട ശ്രീ വി.വി.മോഹനന്‍ വെറ്റിറിനറി ഡയറക്ടര്‍ പദവി അലങ്കരിക്കുന്ന ശ്രീ വി.വി. രാജി. സുപ്രസിദ്ധ വ്യവസായ പ്രമുഖന്‍ ശ്രീ തെക്കേ മഠത്തില്‍ സുരേഷ് , കൂടിയാട്ടം എന്ന കലയെ ആന്തര്‍ദേശീയ തലങ്ങളിലെത്തിച്ച അമ്മന്നൂര്‍ കുട്ടന്‍ ചാക്യാര്‍, അമ്മന്നൂര്‍ രജനീഷ്, സൂരജ് നമ്പ്യാര്‍ അപര്‍ണ്ണ, സരിത സുപ്രസിദ്ധ ഫോട്ടോ ജേര്‍ണലിസ്റ്റ് ശ്രീ ബാബുരാജ് പൊറത്തിശ്ശേരി, തുടങ്ങി നിരവധി പേര്‍ ഈ സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികളായിരുന്നു എന്നത് അഭിമാന ജനകമാണ്. 1997-1998 ല്‍ എസ്.എസ്.എല്‍.സി ക്ക് 11)ം റാങ്ക് ഈ സ്കൂളിലെ ജയദേവനും , 1998-1999 ല്‍ ഈ സ്കൂളില്‍ ഹയര്‍ സെക്കന്ററി വിഭാ•ം ആരംഭിക്കുകയും അതേ വര്‍ഷത്തെ എസ്.എസ്.എല്‍.സി ക്ക് 12)ം റാങ്ക് ഈ സ്കൂളിലെ രാജേഷ് കെ. ആറിനും ലഭിക്കുകയുണ്ടായി . 2000-2001 വര്‍ഷത്തെ ഹയര്‍ സെക്കന്ററി പരീക്ഷയില്‍ രജേഷ് കെ.ആര്‍ 3)ം റങ്ക് നേടി.
1991 - 92 ല്‍ ശ്രീ വി.കെ. മേനോന്‍ വാര്‍ദ്ധക്യ സഹജമായ കാരണങ്ങളാല്‍ ഭരണഭാരം മകള്‍ രുക്മണി രാമചന്ദ്രനെ ഏല്‍പിച്ചു. 2007 ല്‍ ശ്രീ വി.കെ. മേനോന്‍ ദിവം•തനായി. മാനേജര്‍ രുക്മണി രാമചന്ദ്രനും, ശ്രീ വി.പി.ആര്‍. മേനോനും ചേര്‍ന്ന് സ്കൂളിന്റെ ഭരണ കാര്യങ്ങള്‍ ഭം•ിയായി നടത്തി വരുന്നു, ഏറ്റവും നല്ല പി.ടി.എ, ഏറ്റവും കൂടുതല്‍ കുട്ടികളെ എസ്.എസ്.എല്‍.സി പരീക്ഷക്ക് ഇരുത്തിയ സ്കൂള്‍ എന്നീ ബഹുമതികള്‍ നാഷണല്‍ സ്കൂളിനെ ത്തേടി പലവട്ടം എത്തിയിട്ടുണ്ട്
ഹയര്‍ സെക്കന്ററി വിഭാ•ം പ്രിന്‍സിപ്പല്‍ ശ്രീമതി മിനി മോഹന്‍ ദാസും, ഹൈസ്കൂള്‍ വിഭാ•ം ഹെഡ്മിസ്ട്രസ്സ് ശ്രീമതി സി. കോമളം ടീചറും ചേര്‍ന്ന് സ്കൂളിനെ സര്‍വതോന്മുഖമായ വളര്‍ച്ചയിലേക്ക് നയിച്ചു കൊണ്ടിരിക്കുന്നു

 
     
   
   
Copyright © 2010 All rights reserved